കേരള എൻ.ജി.ഒ. അസോസിയേഷനിലേക്ക് സ്വാഗതം


News

കേരളത്തിലെ സർക്കാർ ജീവനക്കാരിൽ ദേശീയ ബോധവും ജനാധിപത്യ വീക്ഷണവും മതേതര ചിന്തയും അവകാശ ബോധവുമുള്ളവരുടെ സംഘടനയാണ് കേരള എൻ.ജി.ഒ. അസോസിയേഷൻ.'അധികാരത്തിൽ ആരായാലും അവകാശത്തിന് സമരം' ചെയ്യും എന്ന മുദ്രാവാക്യത്തോടെ എക്കാലത്തും അവകാശ സമരങ്ങൾ സംഘടിപ്പിച്ച് ജീവനക്കാർക്ക് നേട്ടങ്ങൾ സമ്മാനിക്കുവാൻ സംഘടനയ്ക്ക് കഴിഞ്ഞിട്ടണ്ട്. ഇന്ന് ജീവനക്കാർ അനുഭവിക്കുന്ന ആനൂകൂല്യങ്ങൾ നേടി എടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച കേരള എൻ.ജി.ഒ. അസോസിയേഷൻ സാമൂഹ്യ പ്രതിബദ്ധതയിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങൾ കൂടി നടത്തി കൊണ്ട് 42 വർഷം പൂർത്തീകരിച്ച് മുന്നോട്ട് പോകുന്നു.കേരളത്തിൽ 117 ഓളം സർക്കാർ വകുപ്പുകളിൽ സ്ഥിരനിയമനം ലഭിച്ച ജീവനക്കാരെ പ്രതിനിധാനം ചെയ്യുന്ന കേരള എൻ.ജി.ഒ. അസോസിയേഷനിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്തുകൊള്ളുന്നു.


N K Benny
President

E N Harshakumar
General Secretary

Our members

അവകാശ സമ്പാധനത്തിന് ഒപ്പം സാമൂഹ്യ പ്രതിബദ്ധതയും ഉയർത്തിക്കാട്ടുന്ന കേരള എൻ.ജി.ഒ. അസോസിയേഷനിൽ പാർടൈം ജീവനക്കാർ മുതൽ ഗസ്റ്റഡ് തസ്തികയ്ക്ക് താഴെ ഉള്ളവർ വരെ അംഗത്വം എടുക്കുന്നു. 15 സംഘടനാ ജില്ലകളും അവയ്ക്ക് കീഴിൽ 157 ബ്രാഞ്ച് കമ്മിറ്റികളും പ്രവർത്തിക്കുന്നു. രാജ്യ തലസ്ഥാനമായ ഡൽഹി കേരള ഹൗസിലും ബ്രാഞ്ച് കമ്മിറ്റി നിലവിലുണ്ട്. എല്ലാ വർഷവും അംഗത്വം പുതുക്കി നൽകുന്നു. 2016-ൽ 101112 അംഗങ്ങൾ നിലവിലുണ്ട്.

Our culture

Vision

സംശുദ്ധ സേവനം സംപ്തൃത സമൂഹം എന്നതാണ് കേരള എൻ.ജി.ഒ. അസോസിയേഷന്റെ കാഴ്ചപ്പാട്. സർക്കാർ സേവനം പൊതു സമൂഹത്തിന്റെ അവകാശമാണ്.

Mission

'സംതൃപ്തമായ സിവിൽ സർവ്വീസ്' അതാണ് സംഘടനയുടെ ലക്ഷ്യം സംതൃപ്തമായ സിവിൽ സർവ്വീസിന് മാത്രമെ കാര്യക്ഷമമായും അഴിമതി രഹിതമായു പ്രവർത്തിക്കാൻ കഴിയു.

Values

സർക്കാരിൽ നിന്നും പൊതുസമൂഹത്തിന് ലഭിക്കേണ്ട സേവനം ജീവനക്കാർ വഴി പരിപൂർണ്ണമായും ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നു.

ജനാധിപത്യ വിശ്വാസികളായ സർക്കാർ ജീവന ക്കാരുടെ ആശയും അഭിലാഷവുമായി രൂപം നൽകി സർവ്വീസ് സംഘടനാരംഗത്ത് നിലയുറപ്പിച്ച പ്രസ്ഥാനം. "അധികാരത്തിൽ ആരായാലും അവകാശത്തിന് സമരം ചെയ്യും" എന്ന രൂപീകരണ നാളിൽ എടുത്ത പ്രതിജ്ഞ നിറവേറ്റി ഇന്നും ജീവനക്കാരോടൊപ്പം നില കൊള്ളുന്നു. കേന്ദ്ര നിരക്കിൽ ക്ഷാമബത്ത, സമയബന്ധിത ഗ്രേഡ് പ്രമോഷൻ, റേഷേ്യാ പ്രമോഷൻ, ബോണസ്, കേന്ദ്രനിരക്കിൽ ശമ്പളപരിഷ്‌കരണം, ആശ്രിതനിയമന വ്യവസ്ഥജനാധിപത്യ വിശ്വാസികളായ സർക്കാർ ജീവന ക്കാരുടെ ആശയും അഭിലാഷവുമായി രൂപം നൽകി സർവ്വീസ് സംഘടനാരംഗത്ത് നിലയുറപ്പിച്ച പ്രസ്ഥാനം. "അധികാരത്തിൽ ആരായാലും അവകാശത്തിന് സമരം ചെയ്യും" എന്ന രൂപീകരണ നാളിൽ എടുത്ത പ്രതിജ്ഞ നിറവേറ്റി ഇന്നും ജീവനക്കാരോടൊപ്പം നില കൊള്ളുന്നു. കേന്ദ്ര നിരക്കിൽ ക്ഷാമബത്ത, സമയബന്ധിത ഗ്രേഡ് പ്രമോഷൻ, റേഷേ്യാ പ്രമോഷൻ, ബോണസ്, കേന്ദ്രനിരക്കിൽ ശമ്പളപരിഷ്‌കരണം, ആശ്രിതനിയമന വ്യവസ്ഥ..