Struggles

'അധികാരത്തിൽ ആരായാലും അവകാശത്തിന് സമരം' ചെയ്യും എന്ന മുദ്രാവാക്യത്തോടെ എക്കാലത്തും അവകാശ സമരങ്ങൾ സംഘടിപ്പിച്ച് ജീവനക്കാർക്ക് നേട്ടങ്ങൾ സമ്മാനിക്കുവാൻ സംഘടനയ്ക്ക് കഴിഞ്ഞിട്ടണ്ട്. 'ജീവനക്കാരുടെ അവകാശങ്ങൾക്കു വേണ്ടി പട പൊരുതുന്നതോടൊപ്പം സമൂഹത്തോടുള്ള ബാദ്ധ്യത കൂടി നിറവ്വേറ്റുമെന്നും അദ്ധ്വാനിക്കുന്ന ബഹു ഭൂരി പക്ഷം നരകയാതന അനുഭവിക്കുകയും അദ്ധ്വാന ഫലം മുഴുവൻ ഒരുപിടി സമ്പന്നർ കൈയ്യടക്കി വെക്കുകയും ചെയ്യുന്ന സാമൂഹ്യ വ്യവസ്ഥിതി മാറ്റി ഒരു സോഷ്യലിസ്റ്റ് സാമൂഹ്യ വ്യവസ്ഥിതി കെട്ടിപ്പടുക്കുന്നതിനു വേണ്ടി അദ്ധ്വാനിക്കുന്ന ജനങ്ങളോടൊപ്പം അണിനിരക്കുമെന്നുമാണ് അസോസിയേഷന്റെ രൂപീകരണ യോഗം തീരുമാനം തന്നെ. പ്രതികൂല സാഹചര്യങ്ങളുടെ അഗ്‌നി പരീക്ഷണങ്ങളാണ് സംഘടന പിറവിയുടെ നാളുകളിൽ നേരിട്ടത്. ജന്മം കൊണ്ട് നൂറ്റി ഒന്നാം ദിനം സമരത്തിന്റെ തീച്ചൂളയിലേക്കാണ് സംഘടന കടന്നത്. കേന്ദ്ര-നിരക്കിലുള്ള ക്ഷാമബത്ത നേടി എടുക്കുവാനും പ്രൊവിഡന്റ് ഫണ്ട് വായ്പാ നിയന്ത്രണം എടുത്തു കളയുവാനും ഈ സമരത്തിന് കഴിഞ്ഞു. ചുരുങ്ങിയ നാളുകൾക്കുള്ളിൽ നടത്തിയ അവകാശ സമ്പാധന സംരക്ഷണത്തിനായുള്ള ഒട്ടേറെ സമരപോരാട്ടങ്ങൾ സംഘടനയെ സിവിൽ സർവ്വീസ് രംഗത്തെ അതികായകരാക്കി. പിറവിയിലെ ലക്ഷ്യം ഉയർത്തി പിടിക്കുന്നതിലും പാലിക്കുന്നതിലും അസോസിയേഷൻ ഇന്നുവരെ പിന്മാറിയിട്ടില്ല. എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങൾ ജീവനക്കാർക്ക് സമ്പാധിച്ച് സമ്മാനിക്കുവാൻ അസോസിയേഷന് കഴിഞ്ഞു. കേന്ദ്ര നിരക്കിൽ ക്ഷാമബത്ത, സമയബന്ധിത ഗ്രേഡ് പ്രമോഷൻ, ബോണസ്, കേന്ദ്രനിരക്കിൽ ശമ്പളപരിഷ്‌കരണം, ആശ്രിതനിയമന വ്യവസ്ഥ, ഗ്രൂപ്പ് ഇൻഷൂറൻസ്, പ്രെമോഷൻ പ്രായം 56 വയസ്സായി ഉയർത്തൽ, എൽ.റ്റി.സി., ക്ലാസ്സ് ഫോർ ജീവനക്കാർക്ക് 10% പ്രമോഷൻ, മികച്ച ശമ്പള പരിഷ്‌കരണങ്ങൾ തുടങ്ങിയ ആനൂകൂല്യങ്ങൾ എല്ലാം തന്നെ യു.ഡി.എഫ്. സർക്കാരുകളുടെ കാലത്ത് കേരള എൻ.ജി.ഒ. അസോസിയേഷന്റെ ശ്രമഫലമായി നേടിയെടുത്തവയാണ്.